സ്വിംഗ് റ്റു സക്സസ് -ടെന്നീസ് താരങ്ങൾക്ക് റാക്കറ്റുകൾ കൈമാറി
24.12.2023
തിരുവനന്തപുരം : ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ലിൽ നടന്ന സ്വിംഗ് റ്റു സക്സസ് പദ്ധതിയുടെ ഭാഗമായി നിർദ്ധനരായ വളർന്നു വരുന്ന നാൽപതോളം ടെന്നീസ് താരങ്ങൾക്ക് ടെന്നീസ് റാക്കറ്റുകൾ കൈമാറി.
അമേരിക്കയിലെ ഹൂസ്റ്റൺ ടെക്സസിൽ നിന്നുള്ള റിഹാൻ മീരാസാഹിബ്,സോഹാമീരാസാഹിബ് എന്നിവരാണ് ടെന്നീസ് റാക്കറ്റുകൾ സംഭാവന ചെയ്തത്.തിരുവന്തപുരം വഴുതക്കാട് സ്വദേശികളാണ്. കൂടാതെ അടുത്ത ദിവസം ഭിന്നശേഷി ക്കാരായ മുപ്പതോളം കുട്ടികൾക്കും ടെന്നീസ് റാക്കറ്റുകൾ കൈമാറും. ടെന്നീസ് ക്ലബ്ലിൽ നടന്ന ചടങ്ങിൽ ട്രിവാൻഡ്രം ടെന്നീസ് ക്ലബ് സെക്രട്ടറിയുടെ പങ്കെടുത്തു.