പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൻ്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു
24.02.2026
അയൂബ് ഖാൻ
കോവളം:പാച്ചല്ലൂർ ഗവണ്മെന്റ് എൽ.പി സ്കൂളിൽ ഒരു കോടി രൂപ ചെല വഴിച്ചു നിർമ്മിച്ച പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു .നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ വി. സത്യവതി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ, ഹെഡ്മാസ്റ്റർ പോളിസ്റ്റൺ,പി ടി എ പ്രസിഡന്റ് എം ദൗലത് ഷാ, മുൻ കൗൺസിലർ പനത്തുറ പി ബെെജു, വിവിധ പാർട്ടി നേതാക്കളായ അഡ്വ കരുംകുളം അജിത്, അഡ്വ പി എസ് ഹരികുമാർ,കെ ആർ ഉണ്ണികൃഷ്ണൻ, ഡി ജയകുമാർ, അജിത് വെണ്ണിയൂർ, സംഗീത സംവിധായാകൻ ഡി ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.