Support : +91 98954 15839
contact@newssixnews.com
  •  * കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന പോര് മുറുകുന്നു * കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. * നിയമസഭാ തിരഞ്ഞെടുപ്പ് - കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്

കോവളത്തെ ത്രിദിന ഫുഡ് ഫെസ്റ്റ് - ഫണ്ടാംഗോ - തുടങ്ങി. സമാപനം ഞായറാഴ്ച


27.02.2026



കോവളം: രുചി വെെവിധ്യങ്ങളുടെ കലവറയൊരുക്കി കോവളത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജമെന്റ് ആൻ്റ് കാറ്ററിംഗ് ടെക്‌നോളജിയിലെ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന ത്രിദിന ഫുഡ് ഫെസ്റ്റ് - ഫണ്ടാംഗോ - തുടങ്ങി.കോളേജ് വളപ്പിലെ 11 ഓളം സ്റ്റാളുകളിലായി ചെെനീസ്, അറബി വിഭവങ്ങളടക്കം വിവിധ രാജ്യങ്ങളുടെ ഭക്ഷ്യ വിഭവങ്ങളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. കേരളത്തിൻ്റെ തനത് വിഭവങ്ങളും തമിഴ് വിഭവങ്ങളും മേളയിൽ ഇടം പിടിച്ചിട്ടുണ്ട്. സന്ദർശകർക്ക് വിനോദത്തിനുള്ള രണ്ട് സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജമെന്റ് ആൻ്റ് കാറ്ററിംഗ് ടെക്‌നോളജിയിലെ വിദ്യാർത്ഥികളുടെ ട്രെയിനിംഗിൻ്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഫുഡ് ഫെസ്റ്റിൽ പാസെടുത്ത് പ്രവേശിക്കുന്ന സന്ദർശകർക്ക് പാസിന് തത്തുല്യമായ തുകയ്ക്ക് ലഭിക്കുന്ന കൂപ്പൻ ഉപയോഗിച്ച് ഭക്ഷണം ലഭ്യമാക്കുമെന്ന് സംഘാടകർ പറഞ്ഞു. ഫെസ്റ്റ് ഞായറാഴ്ച സമാപിക്കും.കൂടുതൽ വിവരങ്ങൾക്ക് 8547869876




LATEST NEWS

വാഴമുട്ടം ഗവ.ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഓട്ട് പരേഡ്

കോവളത്തെ ത്രിദിന ഫുഡ് ഫെസ്റ്റ് - ഫണ്ടാംഗോ - തുടങ്ങി. സമാപനം ഞായറാഴ്ച

വിഴിഞ്ഞം സെന്റ്മേരിസ് ഹയർസെക്കണ്ടറി സ്കൂൾ വാർഷികം ആഘോഷിച്ചു

ഫലവൃക്ഷ തൈകൾ വിതരണം നടത്തി.

ജില്ലയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചർച്ച സജീവം- പല മണ്ഡലങ്ങളിലും മൂന്നിൽ കൂടുതൽ പേരുകൾ

എം മുരളി ഉത്തരവാദിത്വങ്ങൾ പൂർണ്ണതയിൽ എത്തിച്ച നേതാവ് -കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്

പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൻ്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു

പ്രതിമ അനാച്ഛാദനം ചെയ്തു

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia