Support : +91 98954 15839
contact@newssixnews.com
  •  * കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന പോര് മുറുകുന്നു * കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. * നിയമസഭാ തിരഞ്ഞെടുപ്പ് - കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്

ഫലവൃക്ഷ തൈകൾ വിതരണം നടത്തി.


26.02.2026

അയൂബ് ഖാൻ

തിരുവനന്തപുരം: അദാനി വിഴിഞ്ഞം പോർട്ടിന്റെ സി.എസ്.ആർ വിഭാഗത്തിൻ്റ നേതൃത്വത്തിൽ വിഴിഞ്ഞം പദ്ധതി പ്രദേശത്തെ 2000 വീടുകളിൽ ലഭ്യമായ സ്ഥലങ്ങളിൽ 10000 ത്തോളം ഫലവൃക്ഷ തൈകൾ നടുവാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 2030 ഓടെ 10 കോടി മരങ്ങൾ നട്ടുപിടിപ്പിക്കും എന്ന ലോക സാമ്പത്തിക ഫോറത്തിൽ അദാനി ഗ്രൂപ്പിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് വൃക്ഷ തൈകൾ നടുന്നത്. വെങ്ങാനൂർ പഞ്ചായത്തിലെ മുട്ടയ്ക്കാട് നടന്ന ചടങ്ങിൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിഖില തൈകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാലിനി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ശ്രീകുമാർ, ബൈജു,ശോഭന , വെങ്ങാനൂർ - തിരുവല്ലം എന്നിവിടങ്ങളിലെ കൃഷി ഓഫീസർമാർ എന്നിവർ സംസാരിച്ചു.അദാനി ഫൗണ്ടേഷന്റെ സീനിയർ ഉദ്യോഗസ്ഥനായ ജോർജ് സെൻ , രാകേഷ് ,മായ, വിനോദ്, എന്നിവർ നേതൃത്വം നൽകി.




LATEST NEWS

വാഴമുട്ടം ഗവ.ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഓട്ട് പരേഡ്

കോവളത്തെ ത്രിദിന ഫുഡ് ഫെസ്റ്റ് - ഫണ്ടാംഗോ - തുടങ്ങി. സമാപനം ഞായറാഴ്ച

വിഴിഞ്ഞം സെന്റ്മേരിസ് ഹയർസെക്കണ്ടറി സ്കൂൾ വാർഷികം ആഘോഷിച്ചു

ഫലവൃക്ഷ തൈകൾ വിതരണം നടത്തി.

ജില്ലയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചർച്ച സജീവം- പല മണ്ഡലങ്ങളിലും മൂന്നിൽ കൂടുതൽ പേരുകൾ

എം മുരളി ഉത്തരവാദിത്വങ്ങൾ പൂർണ്ണതയിൽ എത്തിച്ച നേതാവ് -കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്

പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൻ്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു

പ്രതിമ അനാച്ഛാദനം ചെയ്തു

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia