Support : +91 98954 15839
contact@newssixnews.com
  •  * കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന പോര് മുറുകുന്നു * കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. * നിയമസഭാ തിരഞ്ഞെടുപ്പ് - കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്

എം മുരളി ഉത്തരവാദിത്വങ്ങൾ പൂർണ്ണതയിൽ എത്തിച്ച നേതാവ് -കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്


24.02.2026

അയൂബ് ഖാൻ

തിരുവനന്തപുരം: ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ പൂർണ്ണതയിൽ എത്തിച്ച കോൺഗ്രസ് നേതാവായിരുന്നു മുൻ എം എൽ എ എം മുരളി എന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. എം മുരളിയുടെ വേർപാട് കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കെപിസിസിയിൽ നടന്ന എം മുരളി അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം കണ്ണൂർ കോർപ്പറേഷൻ മുൻമേയർ റ്റി.ഒ മോഹനൻ അധ്യക്ഷത വഹിച്ചു. രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സമിതി അഖിലേന്ത്യാ ചെയർമാൻ സുനിൽ പൻവർ വൈസ് ചെയർമാൻ കുനാൽ ബാനർജി, കെപിസിസി വൈസ് പ്രസിഡൻറ് പാലോട് രവി, എം വിൻസെൻ്റ് എം. എൽ.എ, ചെറിയാൻ ഫിലിപ്പ്, കെ. മോഹൻകുമാർ, ആനാട് ജയൻ, സുഭാഷ് ഐക്കര, അർജ്ജുൻ രാധാകൃഷ്ണൻ,രമേശ്, ബാലൻ മാസ്റ്റർ,പിടി.മാത്യു,ഉല്ലാസ്,വിനോദ്സെൻ,ഗീതാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.




LATEST NEWS

വാഴമുട്ടം ഗവ.ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഓട്ട് പരേഡ്

കോവളത്തെ ത്രിദിന ഫുഡ് ഫെസ്റ്റ് - ഫണ്ടാംഗോ - തുടങ്ങി. സമാപനം ഞായറാഴ്ച

വിഴിഞ്ഞം സെന്റ്മേരിസ് ഹയർസെക്കണ്ടറി സ്കൂൾ വാർഷികം ആഘോഷിച്ചു

ഫലവൃക്ഷ തൈകൾ വിതരണം നടത്തി.

ജില്ലയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചർച്ച സജീവം- പല മണ്ഡലങ്ങളിലും മൂന്നിൽ കൂടുതൽ പേരുകൾ

എം മുരളി ഉത്തരവാദിത്വങ്ങൾ പൂർണ്ണതയിൽ എത്തിച്ച നേതാവ് -കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്

പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൻ്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു

പ്രതിമ അനാച്ഛാദനം ചെയ്തു

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia