കോവളം മണ്ഡലം എൽഡിഎഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു.
01.04.2026
അയൂബ് ഖാൻ
കോവളം:എൽഡിഎഫ് കോവളം മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ പ്രകടനപത്രിക സിപിഎസംസ്ഥാന കമ്മിറ്റി അംഗം ഡോ. ടി.എൻ സീമ പ്രകാശനം ചെയ്തു. ബാലരാമപുരം കൈത്തറി പൈതൃക ടൂറിസം ഗ്രാമം, ബ്രാൻഡ് ബാലരാമപുരം, വിഴിഞ്ഞം തുറമുഖത്തിൻ്റെ സാധ്യതകൾ യുവജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ, കുടിവെള്ള പദ്ധതികൾ, തീരദേശ മേഖലയിൽ കായിക പ്രതിഭകൾക്കായി സ്ഥിരം പരിശീലന കേന്ദ്രം തുടങ്ങി നിരവധി പദ്ധതികൾ അടങ്ങുന്നതാണ് പ്രകടന പത്രിക.
ബാലരാമപുരം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പാറക്കുഴി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി ഭഗത് റൂഫസ്, മുൻ മന്ത്രി നീലലോഹിതദാസ്, സിപിഎം കോവളം ഏരിയ സെക്രട്ടറി എസ്. അജിത്ത്, നേമം ഏരിയ സെക്രട്ടറി എ. പ്രതാപചന്ദ്രൻ, സി.കെ സിന്ധുരാജൻ, രാധാകൃഷ്ണൻ, കരുംകുളം വിജയകുമാർ, കോളിയൂർ സുരേഷ്, തെന്നൂർക്കോണം ബാബു, മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.