Support : +91 98954 15839
contact@newssixnews.com
  •  * കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന പോര് മുറുകുന്നു * കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. * നിയമസഭാ തിരഞ്ഞെടുപ്പ് - കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്

പൗർണ്ണമിക്കാവിൽ ആദിശക്തിയുടെ പ്രാണ പ്രതിഷ്ഠ നടന്നു


02.04.2026

അയൂബ് ഖാൻ

തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ലോകത്തിലാദ്യമായി ആദിശക്തി വിഗ്രഹത്തിന് പ്രാണപ്രതിഷ്ഠ നടന്നു. കിരീടം ഉൾപ്പെടെ 32 അടി ഉയരമുള്ള ഒറ്റക്കല്ലിൽ കൊത്തിയെടുത്തതാണ്. ആദിശക്തിയുടെ വിഗ്രഹം.തേക്കിലും ഈട്ടിയിലും നിർമ്മിച്ച ശ്രീകോവിലിന്റെ മേൽക്കൂര ചെമ്പോലയിൽ പൊതിഞ്ഞതാണ്.മധുര മീനാക്ഷി ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ ബ്രഹ്മശ്രീ ശങ്കര സുബ്രഹ്മണ്യ ശിവാചാര്യരും തിരുനെൽവേലി ശ്രീ ത്രിപുരാന്തീശ്വരർ ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ ശിവ ശ്രീ ഭാഗ്യരാജ് ശിവാചാര്യരും ആസാമിലെ കാമാഖ്യക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ അശോക് ഭട്ടാചാര്യയും ക്ഷേത്രം മഠാധിപതി സിൻഹാ ഗായത്രിയും ചേർന്നാണ് പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചത്. അമ്പതോളം കലാകാരൻമാർ അണിനിരന്ന പഞ്ചാരി മേളത്തിന്റേയും തെയ്യങ്ങളുടേയും അകമ്പടിയോടെ വിശിഷ്ട വ്യക്തികൾ നക്ഷത്ര വിളക്കിൽ ദീപം പകർന്നു.രാത്രി പത്ത് മണിക്ക് നടന്ന വലിയ ഗുരുസിയോടെ നട അടച്ചു.




LATEST NEWS

എം.വിൻസെൻറിനായ് മറിയാ ഉമ്മൻ വിഴിഞ്ഞത്തെത്തി

കോവളത്ത് യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി കമ്മറ്റി ആഫീസ് അടിച്ച് തകർത്തു

ജനാവകാശ സംരക്ഷണ സമിതിയുടെ തുറമുഖ കവാടത്തിൽ റാലിയും പ്രതിഷേധ ധർണ്ണയും നടത്തി

യുഡിഎഫ് സ്ഥാനാർത്ഥി എം. വിൻസെൻ്റ് പൂവാറിൽ വോട്ടഭ്യർത്ഥിക്കുന്നു

ഭരണം പിടിക്കാൻ ജില്ല പിടിക്കണം -വിജയ സീറ്റുകളുടെ എണ്ണം കൂട്ടിയും കിഴിച്ചും മുന്നണികൾ

പൗർണ്ണമിക്കാവിൽ ആദിശക്തിയുടെ പ്രാണ പ്രതിഷ്ഠ നടന്നു

കോവളത്തെ ബിജെപി സ്ഥാനാർത്ഥിക്കെതിരെ എം.വിൻസെന്റ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

കോവളം മണ്ഡലം എൽഡിഎഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു.

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia