Support : +91 98954 15839
contact@newssixnews.com
  •  * കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന പോര് മുറുകുന്നു * കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. * നിയമസഭാ തിരഞ്ഞെടുപ്പ് - കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്

ജനാവകാശ സംരക്ഷണ സമിതിയുടെ തുറമുഖ കവാടത്തിൽ റാലിയും പ്രതിഷേധ ധർണ്ണയും നടത്തി


04.04.2026

അയൂബ് ഖാൻ

വിഴിഞ്ഞം : പുളിങ്കുടി ജനാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തുറമുഖ കവാടത്തിൽ മഹാറാലിയും പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു. വൈകുന്നേരം നാലിന് പുളിങ്കുടിയിൽ നിന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കവാടത്തിലേക്ക് നടന്ന മാർച്ചിൽ പരിസ്ഥിതി പ്രവർത്തകർ, മത്സ്യ തൊഴിലാളികൾ, ടൂറിസം മേഖലയിലെ ഓട്ടോ-ടാക്സി തൊഴിലാളികൾ ,ബീച്ചിലെ ചെറുകിട വ്യാപാരികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. തുറമുഖത്തിന്റെ അടുത്തഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടായ തീരശോഷണവും അതുവഴി ഉണ്ടാകുന്ന തൊഴിൽ ഇല്ലായ്മയും, പരിസ്ഥിതി മലിനീകരണമടക്കമുള്ള പ്രശ്‌നങ്ങളും ഉന്നയിച്ചാണ് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത് . ധർണ്ണ കേരള ഹോട്ടൽസ് ആൻ്റ് റെസ്റ്റോറൻ്റ് അസോസിയേഷൻ രക്ഷാധികാരി സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ജെറോം ദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി. എ. കെ.ഹരികുമാർ ആമുഖ പ്രസംഗം നടത്തി. സുവനീർ ഷോപ്പുകളുടെ പ്രതിനിധി രാജ മുഖ്യ പ്രഭാഷണം നടത്തി. ടാക്സി-ഓട്ടോ തൊഴിലാളികളെ പ്രതിനിധീകരിച്ച് അഭിലാഷ് എസ്. വി , അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എസ്. രാജൻ, കോട്ടുകാൽ പഞ്ചായത്തംഗം ഹൈസന്ത് ലൂയിസ് എന്നിവർ പങ്കെടുത്തു.




LATEST NEWS

എം.വിൻസെൻറിനായ് മറിയാ ഉമ്മൻ വിഴിഞ്ഞത്തെത്തി

കോവളത്ത് യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി കമ്മറ്റി ആഫീസ് അടിച്ച് തകർത്തു

ജനാവകാശ സംരക്ഷണ സമിതിയുടെ തുറമുഖ കവാടത്തിൽ റാലിയും പ്രതിഷേധ ധർണ്ണയും നടത്തി

യുഡിഎഫ് സ്ഥാനാർത്ഥി എം. വിൻസെൻ്റ് പൂവാറിൽ വോട്ടഭ്യർത്ഥിക്കുന്നു

ഭരണം പിടിക്കാൻ ജില്ല പിടിക്കണം -വിജയ സീറ്റുകളുടെ എണ്ണം കൂട്ടിയും കിഴിച്ചും മുന്നണികൾ

പൗർണ്ണമിക്കാവിൽ ആദിശക്തിയുടെ പ്രാണ പ്രതിഷ്ഠ നടന്നു

കോവളത്തെ ബിജെപി സ്ഥാനാർത്ഥിക്കെതിരെ എം.വിൻസെന്റ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

കോവളം മണ്ഡലം എൽഡിഎഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു.

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia