എം.വിൻസെൻറിനായ് മറിയാ ഉമ്മൻ വിഴിഞ്ഞത്തെത്തി
05.04.2026
അയൂബ് ഖാൻ
കോവളം: യു.ഡി.എഫ് സ്ഥാനാർത്ഥി എം.വിൻസെൻ്റിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ വിഴിഞ്ഞത്തെത്തി. ഉച്ചയ്ക്ക് ശേഷം തീരദേശമേഖലയായ കോട്ടപ്പുറത്താണ് പ്രചരണം ആരംഭിച്ചത്. ഭവനങ്ങളിലും കടകളിലെയും വോട്ടർമാരെ കണ്ട് ഒരു മണിക്കൂറിലധികം പ്രചരണം നടത്തി.കഴിഞ്ഞ കാലങ്ങളിൽ എം.വിൻസെൻ്റ് ചെയ്ത വികസന പ്രവർത്തനങ്ങളും യു.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ നടപ്പിലാക്കുന്ന ഇന്ദിരാ ഗ്യാരൻറിയും വോട്ടർമാർക്ക് വിശദീകരിച്ചാണ് വോട്ടഭ്യർത്ഥിച്ചത്. കെ.പി.സി.സി അംഗം വിൻസെൻ്റ് ഡി പോൾ, ജില്ല പഞ്ചായത്തംഗം ആഗ്നസ് റാണി ,കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ആബ്രോസ്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ഹസീന തുടങ്ങിയവർ പങ്കെടുത്തു.