Support : +91 98954 15839
contact@newssixnews.com
  •  * കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന പോര് മുറുകുന്നു * കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. * നിയമസഭാ തിരഞ്ഞെടുപ്പ് - കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്

കോവളത്ത് യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി കമ്മറ്റി ആഫീസ് അടിച്ച് തകർത്തു


05.04.2026

അയൂബ് ഖാൻ

തിരുവനന്തപുരം : യു.ഡി.എഫ് കോവളം നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.എം.വിൻസെന്റിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ യുവാവിൻ്റെ പരാക്രമം. ഓഫീസും ഉപകരണങ്ങളും അടിച്ച് തകർത്തു.. ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് സംഭവം അറിഞ്ഞത്. ആഫീസിൻ്റെ മുന്നിലെ പ്രചരണ ബോർഡുകളും,പര്യടന വാഹനവും,ലൈറ്റുകളും,കമ്പ്യൂട്ടർ,പ്രിൻറർ എന്നിവയും അടിച്ചു തകർത്തു. രാത്രിയിൽ ഓഫീസിൽ സെക്യൂരിറ്റിയുടെ സേവനവും ഉണ്ടായിരുന്നു .ഇദ്ദേഹം പുലർച്ചെ ടോയ്‌ലറ്റിൽ പോയ സമയത്താണ് ഓഫീസ് അടിച്ചുതകർത്തത്. ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കോളിയൂർ ദിവാകരൻ നായർ , കെപിസിസി അംഗം വിൻസന്റ്.ഡി.പോൾ തുടങ്ങിയവർ നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ കടകളിലെ സിസി ടിവി ദൃശ്യങ്ങൾ ങ്ങളിൽ നിന്നും ഉച്ചക്കട പുലിവിള സ്വദേശി സന്തോഷ് (36) ആണ് അക്രമണം നടത്തിയതെന്ന് തിരിച്ചറി ഞ്ഞു.ഉച്ചയോടു കൂടി ഇയ്യാളെ വീട്ടിൽ നിന്നും പോലീസ് പിടികൂടി.ഇയാൾ മുൻപ് വിൻസെൻറ് എം.എൽ.എയുടെ കാർ ആക്രമിച്ച കേസിലും പ്രതിയായിട്ടുണ്ട്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി . ആക്രമണകാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. പ്രതിയെ നെയ്യാറ്റിൻകര കോടതിയിലെത്തിച്ച് റിമാൻ്റ് ചെയ്തു.




LATEST NEWS

എം.വിൻസെൻറിനായ് മറിയാ ഉമ്മൻ വിഴിഞ്ഞത്തെത്തി

കോവളത്ത് യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി കമ്മറ്റി ആഫീസ് അടിച്ച് തകർത്തു

ജനാവകാശ സംരക്ഷണ സമിതിയുടെ തുറമുഖ കവാടത്തിൽ റാലിയും പ്രതിഷേധ ധർണ്ണയും നടത്തി

യുഡിഎഫ് സ്ഥാനാർത്ഥി എം. വിൻസെൻ്റ് പൂവാറിൽ വോട്ടഭ്യർത്ഥിക്കുന്നു

ഭരണം പിടിക്കാൻ ജില്ല പിടിക്കണം -വിജയ സീറ്റുകളുടെ എണ്ണം കൂട്ടിയും കിഴിച്ചും മുന്നണികൾ

പൗർണ്ണമിക്കാവിൽ ആദിശക്തിയുടെ പ്രാണ പ്രതിഷ്ഠ നടന്നു

കോവളത്തെ ബിജെപി സ്ഥാനാർത്ഥിക്കെതിരെ എം.വിൻസെന്റ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

കോവളം മണ്ഡലം എൽഡിഎഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു.

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia