എൽ.ഡി.എഫ് ഭരണത്തിൽ ഒരു സർജറിക്ക് ഒരു കത്രിക ഫ്രീ - കെ. മുരളീധരൻ
20.02.2026
തിരുവനന്തപുരം: എൽ.ഡി.എഫ് ഭരണത്തിൽ ഒരു സർജറിക്ക് ഒരു കത്രിക ഫ്രീ എന്നതാണ് അവസ്ഥയെന്നുംഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് അവന്റെ ആരോഗ്യമാണെന്നും പിണറായി സർക്കാർ കേരളത്തിന്റെ ആരോഗ്യ മേഖലയെ സമ്പൂർണ്ണമായി തകർത്തിരിക്കുകയാണെന്നും കെ. മുരളീധരൻ . ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് കോഴിക്കോട് സർജറി നടത്തിയ സ്ത്രീയുടെ വയറ്റിൽ കത്രിക സമ്മാനിച്ചത്. രണ്ടാം പിണറായി സർക്കാരിന്റെ അവസാനകാലത്തും സർജറി നടത്തിയ യുവതിയുടെ വയറ്റിൽ കത്രിക നിക്ഷേപിച്ചെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫ് പദയാത്രയുടെ ജില്ലാ സ്വാഗതസംഘം ഓഫീസ് സെക്രട്ടേറിയറ്റിനു മുൻവശത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരൻ. യുഡിഎഫ് ജില്ലാ ചെയർമാൻ പി.കെ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് എൻ ശക്തൻ, വി.എസ് ശിവകുമാർ, ബീമാപള്ളി റഷീദ്, കൊട്ടാരക്കര പൊന്നച്ചൻ, എം.ആർ മനോജ്, എസ്.ആർ ഹരി, ജോണി ചെക്കിട്ട, കരുമം സുന്ദരേശൻ എന്നിവർ പ്രസംഗിച്ചു. എം. എ വാഹിദ്, ശരത്ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്, ശബരിനാഥൻ, ചെമ്പഴന്തി അനിൽ, ജി. വി ഹരി, ജി.എസ് ബാബു, വേലപ്പൻ നായർ, വിതുര ശശി, കെ.എസ് ഗോപകുമാർ, ലതാ മേനോൻ, ഇറവൂർ പ്രസന്നകുമാർ, ആർ. ഹരികുമാർ, സേവ്യർ ലോപ്പസ്, ഗായത്രി വി നായർ, കൈമനം പ്രഭാകരൻ, ഡി സുദർശനൻ, റ്റി. ബഷീർ തുടങ്ങിയവർ പങ്കെടുത്തു.