അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് തൊഴിൽമേള
04.02.2026
അയൂബ് ഖാൻ
വിഴിഞ്ഞം: അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുമായി ചേർന്ന് സംഘടിപ്പിച്ച തൊഴിൽമേള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചൊവ്വര രാജൻ ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജൂഡി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കാഞ്ഞിരംകുളം ശരത്കുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീതകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിൻസി, അമൃത പ്രസാദ്, സനൽ രാജ്, ദിപിൻ, വസന്ത, അരുൺ, അനിക്കുട്ടൻ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അനൂപ്, വിജ്ഞാന കേരളം അസിസ്റ്റന്റ് ഡയറക്ടർ ജഗ ജീവൻ തുടങ്ങിയവർ പങ്കെടുത്തു.തൊഴിൽമേളയിൽ 27 ഓളം പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെ പ്രമുഖ കമ്പനികളും ആയിരത്തിലധികം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. തൊഴിൽ മേളയിൽ പകുതിയിലധികം ഉദ്യോഗാർത്ഥികൾക്കും വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ജോലി ലഭിക്കുവാനുള്ള അവസരം വാഗ്ദാനം ചെയ്താണ് കമ്പനികൾ
മടങ്ങിയത്