Support : +91 98954 15839
contact@newssixnews.com
  •  * കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന പോര് മുറുകുന്നു * കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. * നിയമസഭാ തിരഞ്ഞെടുപ്പ് - കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്

വാഴമുട്ടം ഗവ. ഹൈസ്കൂളിൽ ഹയർ സെക്കൻഡറി ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങി - മന്ത്രി ശിവൻകുട്ടി


07.02.2026

അയൂബ് ഖാൻ

കോവളം : വാഴമുട്ടം ഗവ. ഹൈസ്കൂളിൽ ഹയർ സെക്കൻഡറി ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സ്കൂളിനായി 5 കോടി ചെലവിട്ട് നിർമ്മിച്ച പുതിയ കെട്ടിടമായ പി. വിശ്വംഭരൻ മെമ്മോറിയൽ ബ്ലോക്കിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . വാർഡ് കൗൺസിലർ വയൽക്കര രതീഷ് അദ്ധ്യക്ഷത വഹിച്ചു. സ്കൂളിൽ രണ്ടാം ഘട്ടമായി 5 കോടി ചെലവിട്ട് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനവും കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന 1 കോടി 30 ലക്ഷം രൂപയുടെ പ്രവർത്തികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം സി.ഇ ദീപു എസ്, കില ചീഫ് മാനേജർ മുരളി ആർ, പുഞ്ചക്കരി വാർഡ് കൗൺസിലർ ഷൈലജ, ഡി.ഡി.ഇ ശ്രീജ ഗോപിനാഥ്, സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.എസ് ഹരികുമാർ, എസ്. പുഷ്പലത, പനത്തുറ പി. ബൈജു തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ പി.ടി.എ പ്രസിഡൻ്റും സംഘടാക സമിതി ചെയർമാനുമായ വെള്ളാർ സാബു സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ശ്രീജ ജി.എസ് നന്ദിയും പറഞ്ഞു.




LATEST NEWS

ലോക കാൻസർ ദിനാചരണം

കുതിപ്പ് തുടർന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖം -ജനുവരിയിൽ കൈകാര്യം ചെയ്തത് 1.23 ലക്ഷം കണ്ടെയ്നറുകൾ

വാഴമുട്ടം ഗവ. ഹൈസ്കൂളിൽ ഹയർ സെക്കൻഡറി ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങി - മന്ത്രി ശിവൻകുട്ടി

കേന്ദ്ര ബജറ്റില അവഗണന - കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തി

ഡോ. പോളി മാത്യു സോമതീരത്തിന് ടൂറിസം വകുപ്പിൻ്റെ പുരസ്കാരം

പൂങ്കുളം ഗവ.എൽ.പി സ്കൂൾ വാർഷികം

വിഴിഞ്ഞത്ത് കരയ്ക്ക് കയറ്റി വെച്ചിരുന്ന ബോട്ടിന് തീ പിടിച്ചു

അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് തൊഴിൽമേള

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia