ലോക കാൻസർ ദിനാചരണം
08.02.2026
അയൂബ് ഖാൻ
വിഴിഞ്ഞം : അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ ലോക കാൻസർ ദിനാചരണം സംഘടിപ്പിച്ചു. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. കാലാവതി എം.സി കാൻസർ ബോധവത്കരണ ക്ലാസെടുത്തു. അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിന് കീഴിൽ നിലവിൽ പരിശീലനം നേടിവരുന്ന വിവിധ ബാച്ചിൽ ഉദ്യോഗാർഥികൾ, കമ്മ്യൂണിറ്റി വോളന്റിയർമാർ, സങ്കിനിമാർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.