വിഴിഞ്ഞത്ത് കരയ്ക്ക് കയറ്റി വെച്ചിരുന്ന ബോട്ടിന് തീ പിടിച്ചു
05.02.2026
അയൂബ് ഖാൻ
വിഴിഞ്ഞം: വിഴിഞ്ഞം ഹാർബറിൽ കരയ്ക്ക് കയറ്റി വെച്ചിരുന്ന ബോട്ടിന് തീ പിടിച്ചു.
ഇന്നലെ വൈകുന്നേരം അഞ്ചോടെ വിഴിഞ്ഞം ഹാർബറിൽ വാർഫിനടുത്തായി കരയ്ക്ക് കയറ്റി വച്ചിരുന്ന ഫൈബർ ബോട്ടിനാണ് തീപിടിച്ചത്. വിഴിഞ്ഞം ഫയർ ആൻ്റ് റെസ്ക്യൂ സേന എത്തി തീ നിയന്ത്രണ വിധേയമാക്കി ബോട്ടിന് അടുത്ത് ചപ്പ് ചവറുകൾക്ക് ആരോ തീയിട്ടതിൽ നിന്നാണ് തീ പടർന്നതെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് വിഴിഞ്ഞം പോലീസ്, വാർഡ് കൗൺസിലർ എന്നിവർ സ്ഥലത്ത് എത്തിയിരുന്നു. ഫയർ സ്റ്റേഷൻ ഓഫീസർ പ്രമോദ് അസി. സ്റ്റേഷൻ ഓഫീസർ ഷാജി എന്നിവരുടെ നേതൃത്വത്തിൽ സീനിയർ ഫയമാൻ ശിവൻ, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ സന്തോഷ് കുമാർ, അനീഷ്, ഷിജു ,ബിനു, വിപിൻ, സുരേഷ്, വിനോദ് ,സജികുമാർ എന്നിവരടങ്ങിയ സംഘമാണ് തീ കെടുത്തിയത്.