ഡോ.വാഴമുട്ടം ചന്ദ്രബാബുവിൻ്റെ പുതുവത്സര സംഗീതോത്സവം
12.12.2025
അയൂബ് ഖാൻ
തിരുവനന്തപുരം: മതമൈത്രി സംഗീതഞ്ജനും ചലച്ചിത്ര സംഗീത സംവിധായകനുമായ ഡോ.വാഴമുട്ടം ചന്ദ്രബാബുവും ശിഷ്യരും നടത്തി വരുന്ന പുതുവത്സര സംഗീതോത്സവം ഇരുപത്തി എട്ടാം വർഷം പൂർത്തിയായി. ഈ വർഷം മൃദംഗം വായിച്ചത് വെൺകുളം മനേഷ് ആണ്. വയലിൽ - മഞ്ജുള രാജേഷ്, ഘടം - അഞ്ചൽ കൃഷ്ണയ്യർ, ഗഞ്ചിറ - ഗൗതം കൃഷ്ണ എന്നിവർ വായിച്ചപ്പോൾ ശിഷ്യരായ ഇഷാൻ ദേവ്, ദീക്ഷ് എന്നിവർ കൂടെ പാടി. ഭാരത് ഭവൻ ഹൈക്യു ഹാളിൽ രാവിലെ 6:30 ന് ആരംഭിച്ച
സംഗീത അർച്ചനകളുടെ ഉദ്ഘാടനം ഡോ.കമലാ ലക്ഷ്‌മി നിർവ്വഹിച്ചു സംഗീതോത്സവത്തിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം എൽ എ, അഡ്വ: ജനറൽ കെ പി ജയചന്ദ്രൻ, ചലച്ചിത്ര സംവിധായകൻ ടി എസ് സുരേഷ്ബാബു, ഡോ പ്രമോദ് പയ്യന്നൂർ, ഡോ ബി അരുന്ധതി, കലാമണ്ഡലം വിമലാ മേനോൻ ഡോ ജാസി ഗിഫ്റ്റ്, ഇഷാൻ ദേവ്, വാർഡ് കൗൺസിലർ സത്യവതി, സ്വാമി അശ്വതി തിരുനാൾ, കൊല്ലം തുളസി, അഖില ആനന്ദ്, എം പി മനീഷ്, തെക്കൻസ്റ്റർ ബാദുഷ, മണക്കാട് രാമചന്ദ്രൻ,പനച്ച മൂട് ഷാജഹാൻ കലാനിധി ഗീത രാജേന്ദ്രൻ തുടങ്ങി
ഇരുപത്തിയെട്ട് കലാ സംസ്ക്കാരിക സാമൂഹിക രാഷ്ട്രീയ പ്രമുഖർ ചേർന്ന് നിർവ്വഹിച്ചു. ഡോ വാഴമുട്ടം ചന്ദ്രബാബുവിന്റെ അറുപതോളം ശിഷ്യർ പാടിയ സംഗീതോത്സവം ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടുനിന്നു