സൗജന്യ കാൻസർ നിർണയ ക്യാംപ് നടത്തി.
14.01.2026
അയൂബ് ഖാൻ
തിരുവനന്തപുരം: തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ടിന്റെ സാമൂഹിക പ്രതിബദ്ധതാ പരിപാടികളുടെ ഭാഗമായി അദാനി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആർസിസിയുടെ സഹകരണത്തോടെ സൗജന്യ കാൻസർ നിർണയ ക്യാംപ് നടത്തി. വള്ളക്കടവ് കൺവെൻഷൻ സെന്ററിൽ നടന്ന ക്യാംപിൽ തൈക്കാട് ഐസിടിസി, നേമം ട്യൂബർകുലോസിസ് യൂണിറ്റ് എന്നിവയുടെ അഭിമുഖ്യത്തിൽ ജീവിത ശൈലി രോഗങ്ങൾ, എച്ച് ഐ വി നിർണയപരശോധനകളും നടത്തി.