ആഴിമല ശിവക്ഷേത്രത്തിന്റെ ഗംഗാധരേശ്വര പുരസ്കാരം റസൂൽ പൂക്കുട്ടിക്ക് കൈമാറി.
21.01.2026
അയൂബ് ഖാൻ
തിരുവനന്തപുരം : ആഴിമല ശിവക്ഷേത്രത്തിൻ്റെ മൂന്നാമത് ഗംഗാധരേശ്വര പുരസ്‌കാരം ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടിക്ക് സമ്മാനിച്ചു. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ക്ഷേ ത്രം ജനറൽ സെക്രട്ടറി വിജേഷ് ആഴിമല പുരസ്കാരം സമ്മാനിച്ചു. ക്ഷേത്രം പ്രസിഡന്റ് അശോക് കുമാർ അദ്ദേഹത്തെ ഷാൾ അണിയിച്ച് ആദ രിച്ചു.പ്രപഞ്ചത്തിലെ ശബ്ദങ്ങളെ തിരിച്ചറിയാനാവുന്നത് വലിയ അനുഗ്രഹമാണെന്ന് മറുപടി പ്രസംഗത്തിൽ റസൂൽപൂ കുട്ടി പറഞ്ഞു. വിളക്കുപാറയെന്ന ഗ്രാമത്തിലാണ് ജനിച്ചുവളർന്നത്. അവിടെയുള്ള മഹാദേവ ക്ഷേത്രത്തിൽ കേട്ടിരുന്ന മന്ത്രോ ച്ചാരണങ്ങൾ മനസ്സിൽ ഇപ്പോഴും ഉണ്ടെന്നും അങ്ങനെ കേട്ടു പരിചയിച്ച ശബ്ദങ്ങളെക്കുറിച്ചുള്ള പഠനത്തെ തുടർന്നാണ് തന്നെ ലോകമറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേ ത്രത്തിലെത്തി തൊഴുത് പ്രസാദവും വാങ്ങിയാണ് അദ്ദേഹം മടങ്ങിയത്.സോമതീരം ആയുർവേദ റിസോർട്ട് എം.ഡി.ബേബി മാത്യു,
ക്ഷേത്രം സെക്രട്ടറി എസ്.എൻ.അനൂപ്, വൈസ് പ്ര സിഡന്റ് എം.സന്തോഷ് കുമാർ, ട്രഷറർ മുരുകൻ തുടങ്ങിയവർ പങ്കെടുത്തു.