5000 പേർക്കുള്ള പന്തലടക്കം ഒരുക്കങ്ങൾ പൂർത്തിയാക്കി വിഴിഞ്ഞം തുറമുഖം _ രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടനം ഇന്ന്
23.01.2026
വിഴിഞ്ഞം : കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ രണ്ടാം ഘട്ടത്തിൻ്റെ നിര്‍മ്മാണ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ചടങ്ങിന് സാക്ഷികളാകാനെത്തുന്നവർക്ക് ഇരിക്കാൻ അയ്യായിരം പേർക്കായുള്ള കൂറ്റൻ താല്കാലിക പന്തലും റെഡിയായി.ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. സന്ദർശകർക്ക് യാതൊരു നിയന്ത്രണവുമില്ലാതെ തുറമുഖത്തിനുള്ളിൽ പ്രവേശിക്കാനുള്ള അവസരവും ഇന്നുണ്ട്. ഉദ്ഘാടനത്തിനുള്ള പന്തലും മറ്റടിസ്ഥാന സൗകര്യങ്ങളും തുറമുഖ വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും നേരിട്ടെത്തി വിലയിരുത്തി.നവകേരളത്തിന്‍റെ വികസന വിസ്മയമായി മാറിക്കഴിഞ്ഞ വിഴിഞ്ഞം ഇന്ത്യയിലെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്മെന്‍റ് ഹബ് ആകാനുള്ള ലക്ഷ്യവുമായാണ് മുന്നോട്ട്കുതിക്കുന്നത്. ഇന്ന് നടക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും . കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യതിഥിയായിരിക്കും.മന്ത്രിമാരായ കെ. രാജന്‍, വി. ശിവന്‍കുട്ടി, കെ. എന്‍. ബാലഗോപാല്‍, സജി ചെറിയാന്‍, ജി. ആര്‍. അനില്‍, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, മേയര്‍ അഡ്വ. വി. വി. രാജേഷ്, എം.പി മാരായ ഡോ. ശശി തരൂര്‍, അഡ്വ. എ.എ. റഹിം, ഡോ. ജോണ്‍ ബ്രിട്ടാസ്, അഡ്വ. അടൂര്‍ പ്രകാശ്, എം.എല്‍.എ-മാരായ അഡ്വ എം. വിന്‍സന്‍റ്, വി. ജോയി, ഒ.എസ്. അംബിക, വി. ശശി, ഡി. കെ. മുരളി, കടകംപള്ളി സുരേന്ദ്രന്‍, അഡ്വ. വി.കെ. പ്രശാന്ത്, ജി. സ്റ്റീഫന്‍, സി.കെ. ഹരീന്ദ്രന്‍, ഐ.ബി. സതീഷ്, കെ. ആന്‍സലന്‍, തുറമുഖമാനേജിങ് ഡയറകര്‍ കരണ്‍ അദാനി, തുറമുഖ വകുപ്പ് സെക്രട്ടറി ഡോ. എ. കൗശിഗന്‍,കേന്ദ്ര തുറമുഖ വകുപ്പ് സെക്രട്ടറി വിജയ് കുമാര്‍ IAS ഐ.എ.എസ്. അദാനി തുറമുഖ ഡയറക്ടർ അശ്വനി ഗുപ്ത,സി.ഇ.ഒ പ്രദീപ് ജയരാമൻ, വിസിൽ എം.ഡിഡോ. ദിവ്യ എസ്. അയ്യര്‍ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി. പ്രിയദര്‍ശിനി, കളക്ടര്‍ അനുകുമാരി, കോട്ടുകാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീജ എസ്, കൗണ്‍സിലര്‍മാരായ പനിയടിമ, കെ. എച്ച്. സുധീര്‍ഖാന്‍, ഹഫ്സ സജീന, ലതിക കുമാരി, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള, റവ. ഡോ. തോമസ് ജെ. നെറ്റോ, ഡോ. വി. പി. ഷുഹെബ് മൗലവി, സ്വാമി ഗുരുരത്നം ജഞാനതപസ്വി തുടങ്ങിയവർ പങ്കെടുക്കും.