തിരുവനന്തപുരം : അദാനി റോയൽസ് കപ്പ് ഏകദിന ടെന്നീസ് ബാൾ ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. കോവളം വാഴമുട്ടം സ്പോർട്സ് ഹബ്ബിൽ നടന്ന ടൂർണ്ണമെൻ്റിൽ എം. സി.സി പള്ളിത്തെരുവിനെ പരാജയപ്പെടുത്തി സ്ട്രെെക്കേഴ് പള്ളിത്തെരുവ് ചാമ്പ്യൻമാരായി. ആനയറ എം.സി.സി മൂന്നാം സ്ഥാനം നേടി.16 ടീമുകളാണ് ടൂർണ്ണമെന്റിൽ പങ്കെടുത്തത്.രാവിലെ നടന്ന ചടങ്ങിൽ കോവളം സി. ഐ ജയപ്രകാശ്.വി ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്തു. വൈകിട്ട് നടന്ന സമാപന ചടങ്ങിൽ മേയർ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ്.ജി.എസ്, കൗൺസിലർമാരായ ഷീബ പാട്രിക്,സജീന ടീച്ചർ, വള്ളക്കടവ് മുസ്ലിം ജമാത്ത് പ്രസിഡൻ്റ് സൈഫുദ്ദീൻ. എ,വലിയതുറ സി. ഐ അശോക് കുമാർ.വി, എയർ പോർട്ട് സി.എ ഒ.രാഹുൽ ഭട് കോട്ടി,മഹേഷ് ഗുപ്തൻ. തുഷാർ രാഹതേക്കർ എന്നിവർ പങ്കെടുത്തു . വിജയികൾക്കുള്ള ട്രോഫിയും കാശ് അവാർഡും വിതരണം ചെയ്തു.